ഡാളസ്: ഡാളസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ 2026ലെ പ്രവർത്തനോദ്ഘാടനം വിജയകരമായി നടന്നു. ഗാർലാൻഡിലെ ഡാളസ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക - സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ലിയ നെബു, അൽസ്റ്റാർ മാമ്പിള്ളി എന്നിവർ ആലപിച്ച അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സംഘടനയുടെ സെക്രട്ടറി ബാജി ഓടംവേലി സ്വാഗതം ആശംസിച്ചു.